K SUDHAKARAN AGAINST CPM
വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അക്രമിച്ചാല്‍ നോക്കിനില്‍ക്കില്ല: കെ സുധാകരന്‍
ഉമ്മാക്കികാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട; സി പി എമ്മിന് മുന്നറിയിപ്പ്
കണ്ണൂര്‍ | ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണം നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആക്രമങ്ങള്‍ക്കെതിരെ പോലീസ് ശക്തായ നടപടി സ്വീകരിക്കുന്നില്ല. മൗനിബാബയെപ്പോലെ പോലീസ് അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
അണികളെ നിലക്ക് നിര്‍ത്താന്‍ സി പി എം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് സി പി എം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.