ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ഫ്രാന്‍സില്‍ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രിയാണ് പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതവും താറുമായി. ആരാണ് ആക്രമണത്തിനു പിന്നിലെന്നോ എന്താണ് പ്രകോപനമെന്നോ അറിവായിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തു.
View this post on Instagram
ആക്രമിക്കപ്പെട്ട റെയില്‍ ശൃംഖലകള്‍ ഫ്രാന്‍സിന്റെ കിഴക്ക്, വടക്ക്, തെക്കന്‍ മേഖലയിലുള്ളവയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്താന്‍ പോലീസും ഇന്റലിജന്‍സും അന്വേഷണം നടത്തിവരികയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടല്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും സംഭവത്തില്‍ പിന്നീട് വിശദമായ പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്.