Connect with us

National

പഞ്ചാബിലെ ഇന്റലിജന്‍സ് ആസ്ഥാനത്തെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

കെട്ടിടം ആക്രമിച്ച ആളുകള്‍ക്കു സ്ഥലത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നു പോലീസ് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബിലെ മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണം നടത്തിയ ചിലര്‍ക്കു സഹായങ്ങള്‍ നല്‍കിയ ഒരാളെ സംസ്ഥാന പോലീസ് കസ്റ്റഡിയിലെടുത്തു.

ഫരീദ്‌കോട്ട് സ്വദേശിയായ നിഷാന്‍ സിംഗ് ആണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ് വിഭാഗം കെട്ടിടം ആക്രമിച്ച ആളുകള്‍ക്കു സ്ഥലത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നു പോലീസ് പറഞ്ഞു.ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചര്‍ പോലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച രാത്രി 7:45ന് മൊഹാലിയിലെ സെക്ടര്‍ 77 ലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കാണ് റോക്കറ്റ് ലോഞ്ചറില്‍നിന്നു ഗ്രനേഡ് ആക്രമണം ഉണ്ടായത്, ഇതിനെത്തുടര്‍ന്നു പഞ്ചാബില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.