Kerala
ഐഎന്‍ടിയുസി ഓഫീസിന് നേരെ ആക്രമണം; ഫര്‍ണിച്ചറുകളും രേഖകളും അഗ്നിക്കിരയാക്കി
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്

കൊച്ചി | എറണാകുളത്ത് ഐഎന്‍ടിയുസി ഓഫീസിനു നേരെ ആക്രമണം. ഐഎന്‍ടിയുസിയുടെ മുന്നൂര്‍പ്പിള്ളിയിലെ യൂണിയന്‍ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രേഖകളും തീവെച്ച് നശിപ്പിച്ചു. ഇതിന് പുറമെ പോസ്റ്ററുകളും കൊടി തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. അങ്കമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഓഫീസ് സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്
---- facebook comment plugin here -----