Connect with us

International

ഇസ്‌റാഈലിനെതിരായ മിസൈലാക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ: ആയത്തുല്ല ഖാംനഇ

ഇസ്‌റാഈല്‍ രക്തദാഹി, അമേരിക്ക പേപ്പട്ടി. ഒന്നിച്ചു നിന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ശത്രുവിനെ തോല്‍പിക്കാനാകും.

Published

|

Last Updated

ടെഹ്‌റാന്‍ | ഇസ്‌റാഈലിനെതിരായ മിസൈലാക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി ഇറാന്‍. ഇസ്‌ലാമിക രാജ്യങ്ങള്‍ ശത്രുവിന്റെ ലക്ഷ്യം തിരിച്ചറിയണമെന്ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ പറഞ്ഞു.

ഇറാന്റെ മിസൈലാക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനും ഫലസ്തീനുമുണ്ട്. ഒന്നിച്ചു നിന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ശത്രുവിനെ തോല്‍പിക്കാനാകുമെന്നും ഖാംനഇ പ്രതികരിച്ചു.

ഇസ്‌റാഈലിനെയും അമേരിക്കയെയും ഖാംനഇ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇസ്‌റാഈല്‍ രക്തദാഹിയാണെന്നും അമേരിക്ക പേപ്പട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.