Connect with us

National

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

മാലയിടാനെന്ന വ്യാജേന അടുത്തെത്തിയ ചിലര്‍ മര്‍ദിക്കുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന് നേരെ ആക്രമണം. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. മാലയിടാനെന്ന വ്യാജേന അടുത്തെത്തിയ ചിലര്‍ മര്‍ദിക്കുകയായിരുന്നു.ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോടും അക്രമികള്‍ മോശമായി പെരുമാറി.

കര്‍താര്‍ നഗറിലെ എഎപി ഓഫീസിന് സമീപം നടന്ന സംഭവത്തില്‍ അവര്‍ പോലീസില്‍ പരാതി നല്‍കി.തന്റെ ഷാള്‍ വലിച്ചുവെന്നും ഭര്‍ത്താവിനെ മാറ്റിനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ശര്‍മ പരാതിയില്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നേരെ കറുത്ത മഷി എറിയുകയു ചെയ്തു. കൗണ്‍സിലര്‍ ഛായ ശര്‍മ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കനയ്യ കുമാര്‍ കര്‍ത്താര്‍ നഗറിലെ എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു

ബിജെപിയുടെ മനോജ് തിവാരിയാണ് കനയ്യ കുമാറിന് എതിരെ മത്സരിക്കുന്നത്. മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു

 

Latest