Connect with us

National

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരശേഷം കശ്മീരി വിദ്യാര്‍ത്ഥികള്‍ നേരെ ആക്രമണം

ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് ആരോപണം.

Published

|

Last Updated

ഛണ്ഡീഗഢ്| പാകിസ്ഥാനോട് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ആക്രമിക്കപ്പെട്ടതായി കശ്മീരി വിദ്യാര്‍ത്ഥികള്‍. പഞ്ചാബ് സഗ്രൂരിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് ആരോപണം. സംഭവം അറിഞ്ഞ ഉടന്‍ കോളജില്‍ പോലീസെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നേരത്തെ കസേരകള്‍ തകര്‍ത്തതിന്റെയും ബെഡുകള്‍ കുത്തിക്കീറിയതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചിലര്‍ ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തപ്പോള്‍ 13 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.

 

Latest