Connect with us

Kerala

വയനാട് താഴേ മുട്ടിലില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ ആക്രമണം; മൂന്നുപേര്‍ കസ്റ്റഡിയില്‍

ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. താഴേ മുട്ടിലില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ മൂന്നുപേരാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു പൊട്ടിച്ചു.

സംഭവത്തില്‍ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ബസ് ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബെംഗളൂരുവില്‍ നിന്ന് വന്ന ബസിന്റെ ചില്ലാണ് കല്ലെറിഞ്ഞു പൊട്ടിച്ചത്.

Latest