National
ഡല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം: അഞ്ചുപേര്‍ക്കെതിരെ കുറ്റം ചുമത്തി
കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ന്യൂഡല്‍ഹി| 2020ല്‍ നടന്ന ഡല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളിക്ക് തീവെച്ച കേസില്‍ അഞ്ചുപേര്‍ക്കെതിരെ കുറ്റം ചുമത്തി. അങ്കിത്, സൗരഭ് ശര്‍മ, രോഹിത്, രാഹുല്‍ കുമാര്‍, സച്ചിന്‍ എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതി കോടതി കുറ്റം ചുമത്തിയത്.
കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഷഹീദ് ഭഗത് സിങ് കോളനിയിലെ പള്ളിക്കാണ് സംഘം തീവെച്ചത്.
സി സി ടി വി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും രേഖപ്പെടുത്തിയ ശേഷമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം നടത്താനും ഡല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ ഭീകരവാദികള്‍ ആരംഭിച്ച ആക്രമണം പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.