Connect with us

hindutta criminal attack

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

ഹിന്ദുത്വ ഭീകര സംഘടനയായ യുവവാഹിനിയാണ് ആക്രമണം നടത്തിയത്

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ വരാണസിയില്‍ കന്യാസ്ത്രീകള്‍ക്ക് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാത്തലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോ, സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്നി മിന്‍ജു എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച നടന്ന സംഭവം ഇപ്പോള്‍ പരാതി നല്‍കിയപ്പോഴാണ് പുറത്തുവന്നത്.

മിര്‍പുരില്‍നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ്സ്റ്റാന്‍ഡിലെത്തിയതായിരുന്നു സിസ്റ്റര്‍മാര്‍. തപരിവര്‍ത്തനം നടത്താനാണ് എത്തിയതെന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടശേഷമാണ് ഇവരെ മോചിപ്പിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഝാന്‍സിയില്‍വെച്ചും കന്യാസ്ത്രീകള്‍ ആക്രമത്തിന് ഇരയായിരുന്നു. ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന മലയാളി അടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെയാണ് അന്ന് ഹിന്ദുത്വ ഭീകരര്‍ ആക്രമണം നടത്തിയത്.

 

 

Latest