Kozhikode
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ യു ഡബ്ല്യു ജെ പ്രതിഷേധിച്ചു
ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോയെടുത്ത ജനയുഗം ഫോട്ടോഗ്രാഫര്‍ പി. പ്രേമരാജന് നേരെയാണ് അതിക്രമമുണ്ടായത്
കോഴിക്കോട് | ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോയെടുത്ത ജനയുഗം ഫോട്ടോഗ്രാഫര്‍ പി. പ്രേമരാജന് നേരെയുണ്ടായ അതിക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പ് നടന്ന പറയഞ്ചേരി ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് ഫോട്ടോയെടുത്ത പ്രേമരാജന്റെ ക്യാമറയും മൊബൈല്‍ ഫോണും ഒരുസംഘം പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാതെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മൊബൈല്‍ ഫോണും ക്യാമറയും പിടിച്ചെടുത്തത്.
മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും ആവശ്യപ്പെട്ടു.