Connect with us

Attack Against Police

വയനാട്ടിൽ പോലീസിന് നേരെ ആക്രമണം

പോലീസ് വാഹനത്തിൻ്റെ ചില്ലും തകര്‍ത്തു.

Published

|

Last Updated

സുൽത്താൻ ബത്തേരി | ബത്തേരിയിൽ പോലീസിന് നേരെ ആക്രമണം. ഡ്രൈവർക്കും എ എസ് ഐക്കും പരുക്കേറ്റു. പോലീസ് വാഹനത്തിൻ്റെ ചില്ലും തകര്‍ത്തു. മീനാക്ഷി പുതുച്ചാട് ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

പുതുച്ചാട് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടച്ചതിനെ തുടർന്നാണ് പോലീസ് സംഘം ഇവിടെയെത്തിയത്. കാറിലുണ്ടായിരുന്ന സംഘം പോലീസുകാരോട് തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ രഞ്ജു, കിരണ്‍ ജോയ്, ധനുഷ് എന്നിവരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.