Kerala
കായംകുളത്ത് ക്ഷേത്രോത്സവ ചടങ്ങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം
ഗുരുതരമായി പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കായംകുളം | കായംകുളം ദേവിക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചക്കിടെ പോലീസുകാര്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് സിപിഒ മാര്‍ക്ക് പരുക്കേറ്റു. കുരുമുളക് പൊടി അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവീണ്‍, സബീഷ് എന്നി പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത് . ഗുരുതരമായി പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.
കെട്ടുകാഴ്ച കടന്നു പോകാന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തിരുന്നു. ഏറെ നേരമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ലൈന്‍ ഓണ്‍ ചെയ്യാന്‍ പോലീസ് പറഞ്ഞതാണ് തര്‍ക്കത്തിനിടയായത്. പതിനഞ്ചോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം
---- facebook comment plugin here -----