National
ബിഹാറില്‍ രാഹുല്‍ ഗാന്ധിക്കുനേരെ ആക്രമണം; കാറിന്റെ ചില്ല് തകര്‍ത്തു
രാഹുല്‍ ഗാന്ധിക്കുനേരെ കല്ലേറ് നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
പട്ന| ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുനേരെ ആക്രമണം. ബിഹാറില്‍നിന്ന് ബംഗാളിലെ മാല്‍ഡയിലേക്കുള്ള യാത്രക്കിടെയാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച കാറിന്റെ പിറകിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ബസ്സിലായിരുന്നു.
രാഹുല്‍ ഗാന്ധിക്കുനേരെ കല്ലേറ് നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. സുരക്ഷ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പോലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.
---- facebook comment plugin here -----