Connect with us

National

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അക്രമണം;ഡല്‍ഹി പൊലീസ് കേസെടുത്തു

വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി| മാര്‍ച്ച് 19 ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ പറക്കുന്ന ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഒരു കൂട്ടം പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. ശേഷം ഖാലിസ്ഥാനി പതാകകള്‍ വീശുകയും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളുമുണ്ട്.

ഈ കാര്യത്തില്‍ ഞായറാഴ്ച രാത്രി ഇന്ത്യ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി  വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ യുകെ ഗവണ്‍മെന്റ് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ ഗൗരവമായി എടുക്കുമെന്ന് ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

Latest