Kerala
തിരുവല്ല കുമ്പനാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരുക്ക്
കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പത്തനംതിട്ട|തിരുവല്ല കുമ്പനാട്ടില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് സംഭവം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോള്‍ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം.
അവസാനത്തെ വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ ജോണ്‍സന്‍ അടക്കമുള്ള ആളുകള്‍ക്കും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കരോള്‍ സംഘം കോയിപ്രം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കുമ്പനാട് സ്വദേശി വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----