Connect with us

akg centare attack

ആക്രമണം കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താന്‍: മന്ത്രി റിയാസ്

കേരളത്തെ കലാപഭൂമിയാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞത് കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ ബോംബെറിഞ്ഞയാളെ നാളെ കെ പി സി സി സെക്രട്ടറിയായി നിയമിക്കാന്‍ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും റിയാസ് കുറ്റപ്പെടുത്തി.

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചന സമരത്തിന് സമാനമക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുപക്ഷ തുടര്‍ഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാന്‍ ഇനി കഴിയില്ല എന്ന ചിന്തയാണ് കോണ്‍ഗ്രസിന്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകള്‍ പ്രതിഷേധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest