International
മോണ്ടിനെഗ്രോയില്‍ അക്രമി 11 പേരെ വെടിവെച്ചു കൊന്നു
സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം

പോഡ്‌ഗോറിക | മോണ്ടിനെഗ്രോയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.പരുക്കേറ്റവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറികയ്ക്ക് 36 കിലോമീറ്റര്‍ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല
---- facebook comment plugin here -----