Connect with us

International

ഗസ്സയില്‍ ആക്രമണം അതിരൂക്ഷം: വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറാന്‍ തന്ത്രം മെനഞ്ഞ് ഇസ്‌റാഈല്‍

ഇന്ന് മാത്രം 73 ഫലസ്തീനികളെ കൊലപ്പെടുത്തി

Published

|

Last Updated

ടെല്‍ അവീവ് | ഗസ്സയിലെ വെടിനിര്‍ത്തല്‍ നിഷ്പ്രഭമാക്കാന്‍ ഹമാസിനെതിരെ ആരോപണമുന്നയിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഗൂഢ നീക്കം. വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതിനുള്ള അടിയന്തര യുദ്ധ ക്യാബിനറ്റ് വോട്ടിംഗും ഇസ്‌റാഈല്‍ വൈകിപ്പിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ആക്രമണം അതിരൂക്ഷമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍ അധിനിവേശ സേന.

കരാര്‍ നടപ്പാക്കുന്നതിന് മുന്നേ വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോട്ടുപോയെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിചിത്ര വാദം. എന്നാല്‍ കരാര്‍ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്സത്തുല്‍ റാശിഖ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ഖത്വര്‍ പ്രധാനമന്ത്രി ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോള്‍ തന്നെ കരാര്‍ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂവെന്നായിരുന്നു ഇസ്‌റാഈല്‍ അറിയിച്ചിരുന്നത്. ഇതിനിടെയാണ് കരാര്‍ വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോട്ട് പോയെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്.

യുദ്ധ ക്യാബിനറ്റ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയും ആശങ്കയിലാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടര്‍ന്നതോടെ ഇന്നലെ രാത്രി മുതല്‍ 73 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

Latest