Connect with us

akg centare attack

ആക്രമണം കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍: ഇ പി ജയരാജന്‍

കുറ്റവാളി ഉടന്‍ പിടിയിലാകും; ഇതോടെ കോണ്‍ഗ്രസ് വാദം പൊളിയും

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമിച്ച കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്നും ഇതോടെ കോണ്‍ഗ്രസ് വാദം പൊളിയുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പോലീസ് മികച്ച രീതിയിലാണ് അന്വേഷിക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഇ പി പറഞ്ഞു.

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണം. കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് കേരളത്തിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിച്ചാല്‍ കേരളം മുഴുവന് പ്രതിഷേധമുണ്ടാകും. ഇതിലൂടെ കലാപം സൃഷ്ടിക്കലായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലും ഇതായിരുന്നു ലക്ഷ്യം.

സമാധാനം കാത്ത് സൂക്ഷിക്കാന്‍ എല്‍ ഡി എഫും സി പി എമ്മും അങ്ങേയറ്റത്തെ ക്ഷമകാണിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആത്മമിത്രങ്ങളായി കോണ്‍ഗ്രസും കെ സുധാകരനും മാറി. അതാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest