Connect with us

attapadi infant death

അട്ടപ്പാടി ശിശുമരണം; പ്രതികാര നടപടിയുമായി കോട്ടത്തറ ആശുപത്രി

ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനം

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് പ്രതികാര നടപടിയുമായി കോട്ടത്തറ ആശുപത്രി. ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനം. പുറത്താക്കല്‍ ഉത്തരവ് നാളെ ഇറങ്ങും. ആശുപത്രി മാനേജ്‌മെന്റിന്റേതാണ് നടപടിക്കുള്ള തീരുമാനം.

ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സക്കായി 12 കോടി അനുവദിച്ചിരുന്നുവെന്ന് ചന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരണം നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇത് അവസാനിക്കുന്നതിന് മുമ്പേ തന്നെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടിയന്തര യോഗം ചേര്‍ന്നാണ് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

Latest