Connect with us

Kerala

അട്ടപ്പാടി മധു കേസ്: 33ാം സാക്ഷിയും കൂറുമാറി

മുക്കാലിയിലെ ജീപ്പ് ഡ്രൈവര്‍ രഞ്ജിത്താണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും മര്‍ദിക്കുന്നത് കണ്ടില്ലെന്നും രഞ്ജിത്ത് മൊഴി നല്‍കി.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 33ാം സാക്ഷിയും കൂറുമാറി. മുക്കാലിയിലെ ജീപ്പ് ഡ്രൈവര്‍ രഞ്ജിത്താണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും മര്‍ദിക്കുന്നത് കണ്ടില്ലെന്നും രഞ്ജിത്ത് മൊഴി നല്‍കി.

ഇന്ന് കൂറുമാറുന്ന രണ്ടാമത്തെ സാക്ഷിയാണ് രഞ്ജിത്ത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ ആകെ എണ്ണം 18 ആയി.