Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്; ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും കോടതിയില്‍ കീഴടങ്ങി

ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും കീഴടങ്ങി. മണ്ണാര്‍ക്കാട് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ കീഴടങ്ങിയത്.

എട്ട് പ്രതികളുടെ ഹരജിയാണ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെ തള്ളിയത്. അതേസമയം, കേസിലെ 11ാം പ്രതി ഷംസുദ്ധീന്റെ ജാമ്യം അനുവദിക്കുകയും ചെയ്തു.

 

Latest