Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി.

Published

|

Last Updated

പാലക്കാട്  | അട്ടപ്പാടി മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. ഇതില്‍ ഒന്നാം പ്രതി ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീര്‍ ഒഴികെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും.മൂന്ന് മാസം തടവിന് ശിക്ഷിച്ച 16ാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴ നല്‍കി പോകാം.ഇത്രയും നാളില്‍ കേസില്‍ മുനീര്‍ ജയിലില്‍ ആയിരുന്നത് കണക്കിലെടുത്താണിത്. അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി.

കേസിലെ ആകെയുള്ള 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്നാണ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു

 

 

Latest