Connect with us

attappadi madhu case

അട്ടപ്പാടി മധു വധം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മാതാവ്

മല്ലിയമ്മ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി നൽകും.

Published

|

Last Updated

അഗളി | കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മാതാവ് മല്ലിയമ്മ രംഗത്തെത്തി. അഡ്വ. കെ പി സതീശനെ ഹൈക്കോടതിയിലെ എസ് പി പി ആയി നിയമിച്ചത് മധുവിൻ്റെ കുടുംബമോ സമരസമിതിയോ അറിഞ്ഞില്ലെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഇതിനായി മല്ലിയമ്മ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി നൽകും.

റിട്ട് ഹരജി ഹൈക്കോടതിയിൽ ഇരിക്കെയാണ് സർക്കാർ ഏകപക്ഷീയമായി സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച് വിജ്ഞാപനം ഇറക്കിയത്. അഡ്വ. ജീവേഷ്, അഡ്വ. രാജേഷ് എം മേനോൻ, അഡ്വ. സി കെ രാധാകൃഷ്ണൻ എന്നിവരെ എസ് പി പി ആയി നിയമിക്കണമെന്നാണ് കുടുംബത്തിൻ്റെയും സമരസമിതിയുടെയും ആവശ്യം.

കേസില്‍ 13 പ്രതികള്‍ക്ക് കഴിഞ്ഞ ഏപ്രിലിൽ ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ഇതില്‍ ഒന്നാം പ്രതി ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീര്‍ ഒഴികെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരുന്നത്.

Latest