Connect with us

Kerala

അട്ടപ്പാടി മധുകൊലക്കേസ്; വിചാരണ ഇന്ന് മുതല്‍ വീണ്ടും തുടങ്ങും

നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം.

Published

|

Last Updated

പാലക്കാട്  | അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ കോടതി നടപടികള്‍ നീളുകയായിരുന്നു
പ്രതികള്‍ നേരിട്ടും, ഇടനിലക്കാരന്‍ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ആകെ 122 സാക്ഷികളാണ് കേസിലുളളത്.

 

Latest