Connect with us

Kerala

അട്ടപ്പാടി മധുവധക്കേസ്; മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയെ തുടര്‍ന്നാണ് കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയത്

Published

|

Last Updated

പാലക്കാട് |  അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയെ തുടര്‍ന്നാണ് കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് മല്ലിയുടെ അപേക്ഷ മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്

മധുവധക്കേസ് വിചാരണക്കാലത്താണ് മല്ലിയെയും സഹോദരിയെയും രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാന്‍ എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു. മധു വധക്കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഷിഫാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി. കേസില്‍ നിന്ന് പിന്മാറാന്‍ 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം മല്ലിയുടെ അപേക്ഷ പുനഃപരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി ജഡ്ജി ജോമോന്‍ ജോണ്‍ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജയന്‍ ഹാജരായി. കേസില്‍ പ്രതി അബ്ബാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

 

Latest