Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്: 15 പ്രതികളുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയില്‍ പൊട്ടിക്കരഞ്ഞു

Published

|

Last Updated

മണ്ണാര്‍ക്കാട്  | അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍. ഒന്നു മുതല്‍ 11 വരെയും 13 മുതല്‍ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടര്‍ന്ന് ഹാജരാകാതിരുന്നതിനാല്‍ 12ാം പ്രതിയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചില്ല. 29നു കേസ് പരിഗണിക്കുന്‌പോള്‍ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയില്‍ പൊട്ടിക്കരഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

മധുവിന്റെ പേരില്‍ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മലയില്‍ നിന്ന് അര്‍ധനഗ്‌നനായി എത്തിച്ച് പ്രതികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു, കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

Latest