Connect with us

National

എന്‍ ഡി എ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ ശ്രമം: പ്രധാന മന്ത്രി

പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വര്‍ഷം നിര്‍ണായക നടപടികളുണ്ടാകും. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ നേടിയ വന്‍ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ ശ്രമം നടക്കുന്നതായി പ്രധാന മന്ത്രി ആരോപിച്ചു. പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വര്‍ഷം നിര്‍ണായക നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രിയുടെ പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. ഇതിന് സ്പീക്കര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പുറത്തിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിനു മുമ്പില്‍ പ്രതിഷേധിച്ചു.

സത്യം കേള്‍ക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും രാജ്യസഭയെ പ്രതിപക്ഷം അപമാനിച്ചെന്നും പ്രധാന മന്ത്രി പ്രതികരിച്ചു.

Latest