National
പെണ്‍സുഹൃത്തിനെ പെട്ടിയിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിക്കാനുള്ള ശ്രമം പിടികൂടി
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചണ്ഡീഗഡ് | പെണ്‍സുഹൃത്തിനെ പെട്ടിയിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ കൈയോടെ പിടികൂടി ഹോസ്റ്റല്‍ അധികൃതര്‍. ഹരിയാനയിലെ ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടിയെ ട്രോളി ബാഗിനുള്ളില്‍ നിന്ന് പുറത്ത് എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വനിത അധികൃതരെത്തിയാണ് പെണ്‍കുട്ടിയെ പെട്ടിയില്‍ നിന്ന് പുറത്തെടുക്കുന്നത്. കുട്ടികളുടെ കുസൃതി എന്നാണ് സംഭവത്തെ പറ്റി ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റിയിലെ പി ആര്‍ ഒ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ആരും ഒരു തരത്തിലുള്ള പരാതിയും നല്‍കിയിട്ടില്ലെന്നും പി ആര്‍ ഒ വ്യക്തമാക്കി.
---- facebook comment plugin here -----