Kuwait
ജയിലിലേക്ക് മൊബൈല്‍ ഫോണുകള്‍ എത്തിക്കാന്‍ ശ്രമം;മത പ്രബോധകന്‍ പിടിയിലായി
സെട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പ്രബോധനം നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍
കുവൈത്ത് സിറ്റി | കുവൈത്തില്‍ ജയില്‍ തടവ്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചു കൊടുക്കാനുള്ള ശ്രമം ജയില്‍ സുരക്ഷ വിഭാഗം വിഫലമാക്കി. ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച മതപ്രബോധകനാണ് ജയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. സെട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പ്രബോധനം നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍. ജയില്‍ പ്രവേശനകവാടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജയിലിലെ തടവ് കാര്‍ക്ക് വേണ്ടിയാണ് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ കടത്താന്‍ ശ്രമിച്ചത്. ജയിലുകളിലേക്ക് മയക്കുമരുന്നുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ എത്തിക്കുന്നത് തടയാന്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശനനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനിടയിലാണ് തടവുകാര്‍ക്കിടയില്‍ മത പ്രബോധനം നടത്താന്‍ നിയോഗിക്കപ്പെട്ട ആളില്‍ നിന്ന് തന്നെ ഇത്തരം നിയമവിരുദ്ധമായതും ഹീനവുമായ പ്രവര്‍ത്തി സംഭവിച്ചിരിക്കുന്നത്