Connect with us

Idukki

ഇടുക്കി ഗ്രാമ്പിയില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടി വെക്കാന്‍ ശ്രമം

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിരോധനാജ്ഞ.

Published

|

Last Updated

ഇടുക്കി | ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടി വെക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാവും മയക്കുവെടി വെക്കുക. തുടര്‍ന്ന് കടുവയെ തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്‍കാനാണ് തീരുമാനം.

വണ്ടിപ്പെരിയാല്‍ ഗ്രാമ്പി വെടിക്കുഴി രണ്ടാം ഡിവിഷനില്‍ കൂട് വച്ചതിന് മീറ്ററുകള്‍ മാറിയാണ് കടുവയുള്ളത്. അവശനിലയില്‍ കണ്ട കടുവയെ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കടുവയുടെ കാലിന് ഗുരുതര പരുക്കുണ്ട്. കുരുക്കിലകപ്പെട്ടാണോ കടുവയ്ക്ക് പരുക്കേറ്റതെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്.

Latest