Kerala
വാട്ട്‌സ് ആപ് വഴി മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്ട്‌സ്ആപ് സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
നേരത്തെ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് പിടിയിലായത്.