Kerala
പി ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം
വാട്‌സാപ്പില്‍ പി ജയരാജന്റെ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമിച്ചത്
കണ്ണൂര്‍ | സി പി എമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പില്‍ പി ജയരാജന്റെ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. പി ജയരാജന്‍ കണ്ണൂര്‍ അഡീഷണല്‍ പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പോലീസില്‍ വിവരം ലഭിച്ചിരുന്നു.