Connect with us

Kerala

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ നേതാവിന് സിം കൈമാറാന്‍ ശ്രമം; ഭാര്യക്കും മകനും പിതാവിനുമെതിരെ കേസ്

ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Published

|

Last Updated

തൃശ്ശൂര്‍ |  വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ പിതാവിനും ഭാര്യക്കും മകനുമെതിരെ കേസ്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം എത്തിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, പിതാവ് മുഹമ്മദ് നാസര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്.

Latest