Connect with us

Malappuram

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും: എസ് എസ് എഫ്

'നിലവിലുള്ള 22 ഭരണ ഭാഷകൾക്ക് തുല്യ പ്രാധാന്യം ഭരണ ഘടന നൽകുമ്പോൾ ഒരു ഭാഷയെ മാത്രം പ്രത്യേകമായി മുകളിൽ പ്രതിഷ്ഠിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും'

Published

|

Last Updated

മലപ്പുറം | ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയും ചെയ്യുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. ഒറ്റയാവരുത് ഒരാശയമാവുക എന്ന  പ്രമേയത്തിൽ നടക്കുന്ന  യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിലിൻ്റെ ജില്ല തല  പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള 22 ഭരണ ഭാഷകൾക്ക് തുല്യ പ്രാധാന്യം ഭരണ ഘടന നൽകുമ്പോൾ ഒരു ഭാഷയെ മാത്രം പ്രത്യേകമായി മുകളിൽ പ്രതിഷ്ഠിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുമെന്നും അത്തരം ഛിദ്രതയുണ്ടാക്കുന്ന നീക്കങ്ങളിൽ നിന്ന് ഭരിക്കുന്നവർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി ഡിവിഷനിലെ മുബാറക്ക് നഗർ യൂണിറ്റിൽ നടന്ന പരിപാടിയിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, മുഹമ്മദ് സ്വാദിഖ് തെന്നല സംസാരിച്ചു.

കഴിഞ്ഞ ആറുമാസത്തെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം  ചെയ്തു ജനറൽ ഫിനാൻസ് വിവിധ ഡയറക്ടറേറ്റ് റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും നടന്നു .2023- 24 വർഷത്തെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു.കേരള മുസ്ലീം ജമാഅത്ത് എസ്.വൈ.എസ് പ്രതിനിധികൾ  പുതിയ കമ്മറ്റിയെ ആശീർവദിച്ചു.

ഡിവിഷൻ സെക്രട്ടറിമാരായ കെ. സർജാസ്,ഇർഷാദ് എസ് വൈ എസ് ഭരാവാഹികൾ ഷംസുദ്ദീൻ കെ,ശംസുദ്ധീൻ പി ഉദ്ഘാടന സംഗമത്തിൽ സംബന്ധിച്ചു.

Latest