Kuwait
അതിര്‍ത്തി വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; നാലുപേര്‍ പിടിയില്‍
വടക്കന്‍ അതിര്‍ത്തി വഴി മുള്ളുവേലി മുറിച്ച് രാജ്യത്തേക്ക് കടക്കാനുള്ള ശ്രമമാണ് കുവൈത്ത് അതിര്‍ത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.
കുവൈത്ത് സിറ്റി | കുവൈത്ത് ഇറാഖ് അതിര്‍ത്തി വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ നാല് അഫ്ഗാന്‍ പൗരന്മാര്‍ ലാന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയുടെ പിടിയിലായി. സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വടക്കന്‍ അതിര്‍ത്തി വഴി മുള്ളുവേലി മുറിച്ച് രാജ്യത്തേക്ക് കടക്കാനുള്ള ശ്രമമാണ് കുവൈത്ത് അതിര്‍ത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.
പിടിയിലായവരെ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----