Kerala
കളമശേരിയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം:ഭർത്താവ് കസ്റ്റഡിയിൽ
രാവിലെ നീനു ജോലിക്കു പോകുന്നതിനിടെ കളമശേരി എകെജി റോഡില്‍ വെച്ചാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്.
കൊച്ചി | എറണാകുളം കളമശ്ശേരിയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം.ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് നീനുവിന്റെ ഭര്‍ത്താവ് ആര്‍ഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ നീനു ജോലിക്കു പോകുന്നതിനിടെ കളമശേരി എകെജി റോഡില്‍ വെച്ചാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്.
ആറുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
---- facebook comment plugin here -----