Connect with us

Kerala

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: നാലുപേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി എസ് വി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന രാംരാജിനെയാണ് പ്രതികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

Published

|

Last Updated

കൊല്ലം | കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ട്മുക്ക് സ്വദേശി ഷാല്‍, കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പ്രസാദ്, ചവറ സ്വദേശി ഷാനവാസ്, അയണിവേലിക്കുളങ്ങര സ്വദേശി ആഷിഖ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി എസ് വി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന രാംരാജിനെയാണ് പ്രതികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബൈക്കിന്റെ ഹോണ്‍ നിര്‍ത്താതെ അടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പിറകെ വന്ന് നിരന്തരം ഹോണ്‍ അടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രാംരാജ് സുമേഷിന്റെ ഭാഗം ചേര്‍ന്ന് സംസാരിച്ചു. ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

തിരുവോണ ദിവസം പുലര്‍ച്ചെ സുഹൃത്തിനൊപ്പം റോഡില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ രാംരാജിനെ പ്രതികള്‍ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. ഇവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.

 

---- facebook comment plugin here -----

Latest