VD SATHEESHAN@PRESS
സില്‍വര്‍ലൈന്‍ സംവാദം പ്രഹസനമാക്കാന്‍ ശ്രമം: വി ഡി സതീശന്‍
ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് ഇടത് സര്‍ക്കാറിന്റെ വലതു വ്യതിയാനം തുറന്നുകാട്ടുമെന്നതിനാല്‍
കൊച്ചി | സില്‍വര്‍ലൈന്‍ സംവാദത്തിലേക്ക് ചീഫ് സെക്രട്ടി ക്ഷണിച്ച ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയത് ആരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ക്ഷണിച്ച ആളെ ഒഴിവാക്കിയതിലൂടെ ചീഫ് സെക്രട്ടറിയെയാണ് അപമാനിച്ചിരിക്കുന്നത്. സംവാദം വെറും പ്രഹസനമാക്കി നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും സതീശന്‍ പറഞ്ഞു. ഇടത് സര്‍ക്കാറിന്റെ വലതു വ്യതിയാനം ജോസഫ് സി മാത്യു തുറന്നു കാട്ടുമെന്ന ഭയമാണ് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----