National
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം; പ്രതിഷേധവുമായി മെഹബൂബ മുഫ്തി
പിഡിപി പോളിംഗ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് പിഡിപി മേധാവി മെഹബൂബ മുഫ്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും അധികാരികള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും ആരോപിച്ചാണ് ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ പ്രതിഷേധം നടക്കുന്നത്. പാര്‍ട്ടി നേതാക്കളും അനുഭാവികളും മെഹ്ബൂബയുടെ ഒപ്പമുണ്ട്.
പിഡിപി പോളിംഗ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മുഫ്തി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് ഒറ്റ രാത്രികൊണ്ട് നടന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്ന മെഹബൂബ മുഫ്തിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ വലയം തീര്‍ത്തു. അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയാണ് മെഹ്ബൂബ മുഫ്തി.