Connect with us

Kerala

വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് 20 വര്‍ഷം കഠിനതടവും 55,500 രൂപ പിഴയും

കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മുറ്റാക്കുഴി നടുവിലെ തറ വീട്ടില്‍ കുട്ടന്‍ എന്ന അജയകുമാര്‍ (50)നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും ഒരു മാസവും കഠിനതടവും 55,500 രൂപ പിഴയും ശിക്ഷ. കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മുറ്റാക്കുഴി നടുവിലെ തറ വീട്ടില്‍ കുട്ടന്‍ എന്ന അജയകുമാര്‍ (50)നെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസവും ഏഴു ദിവസവും വെറും തടവ് അനുഭവിക്കണം.

2018 മേയ് 20നാണ് സംഭവം. പ്രതിയുടെ അയല്‍വാസിയായ വിനോദിനി (58)യെയാണ് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വെട്ടുകത്തികൊണ്ട് തലയിലും പിന്‍കഴുത്തിലും ഇടതു കൈക്കും മുഖത്തും ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അജയകുമാര്‍ മദ്യപിച്ചുവന്ന് സ്ഥിരമായി അസഭ്യം പറയുന്നതിനെതിരെ കോന്നി പോലീസില്‍ വീട്ടമ്മ പരാതി നല്‍കിയിരുന്നു.

അന്നത്തെ എസ് ഐ. ഇ ബാബു കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ് അഷാദ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി ബിന്നി ഹാജരായി.

 

---- facebook comment plugin here -----

Latest