Connect with us

welfare pension

രണ്ടുഗഡു ക്ഷേമ പെന്‍ഷന്‍ ഉടനെ നല്‍കാന്‍ ശ്രമം

നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നതിന് മുന്‍പ് പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ശ്രമം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെന്‍ഷന്‍ രണ്ടാഴ്ചക്ക് അകം വിതരം ചെയ്യും. വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക മുടങ്ങാതെ കൈകളിലെത്തിയത് മുടങ്ങിയതോടെ സാധാരണക്കാരില്‍ ഉണ്ടായ രൂക്ഷമായ പ്രതികരണം കണക്കിലെടുത്താണ് അടിയന്തിര നടപടി.

നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നതിന് മുന്‍പ് പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. പെന്‍ഷന്‍ നാലു മാസം കുടിശികയായത് സാധാരണക്കാര്‍ക്ക് കനത്ത ആഘാതമായിരിക്കയാണ്.

ഇതില്‍ രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണത്തിനുള്ള 2,000 കോടി ഉടനെ കണ്ടെത്താന്‍ ധനവകുപ്പു നടപടി സ്വീകരിക്കുകയാണ്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്നു പണമെടുക്കാനുള്ള ശ്രമ വിജയിക്കാത്ത സാഹചര്യത്തിലാണു മറ്റു നീക്കം നടക്കുന്നത്.