Connect with us

Variyankunnath Kunhammed Haji

കൊച്ചി മെട്രോയിലെ വാരിയന്‍ കുന്നത്തിന്റെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമം: രണ്ട് യുവമോര്‍ച്ചക്കാര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി |  കൊച്ചി മെട്രോയിലെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. യുവമോര്‍ച്ച പ്രവര്‍ത്തകരായ അരുണ്‍, കെഎസ് ഉണ്ണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ പതിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.

മെട്രോ സ്റ്റേഷനില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ നേരത്തെ പ്രതിഷേധവുമായി ബി ജെ പിയും ഹിന്ദു ഐക്യ വേദിയും രംഗത്തെത്തിയിരുന്നു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. വാരിന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.

 

 

Latest