vd satheeshan against govt
ലോകായുക്തയുടെ പല്ലും നഖവും ഊരാന്‍ ശ്രമം: വി ഡി സതീശന്‍
പാലക്കാട് കൊലപാതകം പോലീസിന്‍റെ കൈയും കാലും കെട്ടിയിടാതെ അന്വേഷിക്കണം: കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയം
മലപ്പുറം | നിയുക്ത ലോകായുക്ത ബില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ലോകായുക്തയുടെ പല്ലും നഖവും ഊരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ഭേഗതി നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ലോകായുക്തയില്‍ കേസ് ഉണ്ട്. വിധി എതിരാകുമെന്ന് പേടിച്ചാണ് ഇപ്പോള്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
ലോകായുക്ത ഭേദഗതി ബില്‍ പ്രതിപക്ഷം എതിര്‍ക്കും. അത്തരം ഒരു നിയം പാസാകാന്‍ പാടില്ല. മന്ത്രിസഭയില്‍ എതിര്‍ത്ത സി പി ഐ നിയമസഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല.
പാലക്കാട് സി പി എം നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണത്തിന് പോലീസിന് അനുമതി നല്‍കണണം. പോലീസിന്റെ കൈയും കാലും കെട്ടിയിടരുത്. കേരളത്തിലെ ആഭ്യന്തരവകുപ്പ് പരാജയമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.