National
ബാങ്ക് മാനേജരെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ഇന്നലെയാണ് സംഭവം.

ഉത്തരാഖണ്ഡ്| ബാങ്ക് മാനേജരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ഇന്നലെയാണ് സംഭവം.
സെക്യൂരിറ്റി ജീവനക്കാരനായ ദീപക് ക്ഷേത്രിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായ മുഹമ്മദ് ഉവൈസിനെ തീകൊളുത്തിയത്.
ഇന്നലെ ക്ഷേത്രി ജോലിക്ക് എത്തിയിരുന്നില്ല. മാനേജരായ ഉവൈസ് അദ്ദേഹം ആബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതില്‍ പ്രകോപിതനായാണ് ക്ഷേത്രി പെട്രോളുമായി മാനേജരുടെ ചേംബറിലെത്തി തീകൊളുത്തിയത്.
---- facebook comment plugin here -----