Connect with us

Eranakulam

യുവതിയെ പെട്രോളൊഴിച്ചു തീക്കൊളുത്താന്‍ ശ്രമം: പ്രതി പിടിയില്‍

മുപ്പത്തടം സ്വദേശി അലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ആലുവ | യു സി കോളജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. മുപ്പത്തടം കൊല്ലകത്ത് അലിയെയാണ് അറസ്റ്റ് ചെയ്തത്. അക്ഷയ സെന്റര്‍ നടത്തുന്നയാളാണ് അലി.

ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തന്റെ സുഹൃത്തായിരുന്ന യുവതി താനുമായി അകന്നതിന്റെ വൈരാഗ്യമാണ് വധശ്രമത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെ ആലുവ യു സി കോളേജിനടുത്ത് സ്‌നേഹതീരം റോഡിലാണ് സംഭവമുണ്ടായത്. ചൂണ്ടി സ്വദേശിയായ യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത് .
ബൈക്കിലെത്തിയ അലി യുവതിക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയാണ് യുവതി രക്ഷപ്പെട്ടത്. പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

 

Latest