National
ആംബുലന്‍സില്‍ ശവപ്പെട്ടിയിലാക്കി മദ്യം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
ശവപ്പെട്ടിയുടെ അസാധാരണ വലിപ്പമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാകാനിടയാക്കിയത്
പാറ്റ്‌ന \ മദ്യനിരോധിത സംസ്ഥാനമായ ബീഹാറിലേക്ക് ശവപ്പെട്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. ആംബുലന്‍സില്‍ ശവപ്പെട്ടിയിലാക്കി കടത്താനുള്ള ശ്രമമാണ് പിടികൂടിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലായിരുന്നു മദ്യവുമായി രണ്ട് പേര്‍ പിടിയിലായത്. ത്സാര്‍ഖണ്ഡുകാരായ ലളിത് കുമാര്‍ മഹാതോയ സഹായി പങ്കജ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ആംബുലന്‍സില്‍ ഗയയിലെത്തിയ ഡ്രൈവറോടും സഹോയിയോടും ശവപ്പെട്ടി തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശവപ്പെട്ടിയുടെ അസാധാരണ വലിപ്പമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാകാനിടയാക്കിയത്. പെട്ടി തുറന്നപ്പോള്‍ കടലാസില്‍ പൊതിഞ്ഞ 240 കുപ്പി മദ്യമായിരുന്നു അതിനകത്ത്. തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു