Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താനും തട്ടിയെടുക്കാനും ശ്രമം; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന, കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്, കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും അറസ്റ്റില്‍. എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബൈയില്‍ നിന്നാണ് 146 ഗ്രാം സ്വര്‍ണവുമായി ഡീന കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഇത് തട്ടിയെടുക്കാനാണ് നാലംഗ സംഘം വിമാനത്താവളത്തിലെത്തിയത്. ഡീനയുടെ അറിവോടെയാണ് കൊടുത്തവിട്ടവര്‍ നിര്‍ദേശിച്ച ആളുകള്‍ക്ക് കൈമാറുന്നതിന് മുമ്പ് സ്വര്‍ണം തട്ടിയെടുക്കല്‍ ആസൂത്രണം ചെയ്തതെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

Latest