Eranakulam
നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ പക്ഷികളെ കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വേഴാമ്പലടക്കം നാല് ഇനത്തിൽപ്പെട്ട പതിനാല് പക്ഷികളാണ് ഇവർ കടത്താൻ ശ്രമിച്ചത്.
കൊച്ചി | നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ബാങ്കോക്കിൽ നിന്ന് അപൂർവ്വയിനം പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വേഴാമ്പലടക്കം നാല് ഇനത്തിൽപ്പെട്ട പതിനാല് പക്ഷികളാണ് ഇവർ കടത്താൻ ശ്രമിച്ചത്.
തായ് എയർവേയ്സിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദുവും ശരത്തുമാണ് പിടിയിലായത്. ഇവരുടെ ലഗേജിൽ നിന്ന് ചിറകടി ശബ്ദം കേട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പ്ലാസ്റ്റിക് പെട്ടികളിൽ ഒളിപ്പിച്ചിരുന്ന വിദേശ പക്ഷികളെ കണ്ടെത്തിയത്. തായ് ലാന്‍ഡ്, ഇന്തോനീഷ്യ ഉള്‍പ്പെ രാജ്യങ്ങളില്‍ വസിക്കുന്ന മാലിയോ, കിങ് ബേര്‍ഡ് ഓഫ് പാരഡൈസ്, മാഗ്നിഫിഷ്യന്‍റ് ബേഡ് ഓഫ് പാരഡൈസ് എന്നീ പക്ഷികളെയാണ് കടത്താൻ ശ്രമിച്ചത്.
ഓരോ പക്ഷിയ്ക്കും രണ്ട് ലക്ഷം രൂപ വരെ വിലവരും. എഴുപത്തിയയ്യായിരം രൂപ പ്രതിഫലത്തിനാണ് ബിന്ദുവും ശരത്തും പക്ഷികളെ കടത്തിയത്.